ഇൻഡോർ : കാറില്‍ കടത്താൻ ശ്രമിച്ച 3 കിലോ സ്വർണവുമായി അഞ്ച് പേർ അറസ്റ്റിൽ. കാറിൽ സ്വർണം കടത്തുന്നു എന്ന രഹസ്യ സന്ദേശത്തെ തുടർന്ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന നാല് പേരെ അറസ്റ്റ് ചെയ്‌തു.
3 കിലോ സ്വർണവുമായി അഞ്ച് പേർ അറസ്റ്റിൽ - gold smuggling
കാറിൽ സ്വർണം കടത്തുന്നു എന്ന സന്ദേശത്തെ തുടർന്ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പരിശോധന നടത്തുകയായിരുന്നു
3കിലോ സ്വർണവുമായി അഞ്ച് പേർ അറസ്റ്റിൽ
Also read: കാസർകോട് സ്വർണവേട്ട; അരക്കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു
ഇൻഡോറിന് സമീപം മുംബൈ-ആഗ്ര ഹൈവേയിലാണ് സംഭവം. സ്വർണക്കട്ടികൾ വിതരണം ചെയ്‌തയാൾ ഉല്ലാസ്‌നഗറിൽ ഉണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് ഡിആർഐ ഇയാളെയും പിടികൂടി.അഞ്ച് പ്രതികളെയും ശനിയാഴ്‌ച (16.04.2022) ഇൻഡോർ കോടതി റിമാൻഡ് ചെയ്‌തു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.