ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.26 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്‌റ്റിൽ. രണ്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്‌റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹിയിൽ 3.26 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് പേർ അറസ്റ്റില്‍ - delhi
ഡൽഹി കസ്‌റ്റംസ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്ത രണ്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു
നവംബർ 19 ന് ഉച്ചയ്ക്ക് ശേഷം കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് രാജധാനി എക്‌സ്‌പ്രസ് വഴി വന്നയാളിൽ നിന്നാണ് 3.26 കോടി രൂപയുടെ 6.3 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. ബിസ്‌കറ്റ് രൂപത്തിലാണ് സ്വർണം കൊണ്ടു വന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വർണം സ്വീകരിച്ചയാളെയും കണ്ടെത്തുകയായിരുന്നു. 1962 ലെ കസ്റ്റംസ് ആക്റ്റ് വ്യവസ്ഥകൾ ലംഘിച്ചതിന് ഡൽഹി കസ്‌റ്റംസ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്ത രണ്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.