ഗന്നവരം എയർപോർട്ടിൽ 95 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി - ഗന്നവരം വിമാനത്താവളം സ്വർണം
കുവൈറ്റിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് അനധികൃതമായി കടത്തിയ സ്വര്‍ണം പിടികൂടിയത്
ഗന്നവരം
അമരാവതി: ആന്ധ്രാപ്രദേശിലെ ഗന്നവരം വിമാനത്താവളത്തിൽ നിന്നും 95 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി കുവൈറ്റിൽ നിന്നെത്തിയ മൂന്ന് സ്ത്രീകളിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ഇവരുടെ ഹാൻഡ്ബാഗിലായിരുന്നു സ്വർണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.