ചെന്നൈ വിമാനത്താവളത്തില്‍ 97.7 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു - ചെന്നൈ വാര്‍ത്തകള്‍
ഇന്നലെ നടന്ന പരിശോധനയില്‍ അഞ്ച് പേരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചത്.
ചെന്നൈ വിമാനത്താവളത്തില്‍ 97.7 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട. 97.7 ലക്ഷം രൂപ വിലമതിക്കുന്ന 1.85 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. അഞ്ച് പേരില്‍ നിന്നായാണ് സ്വര്‍ണം പിടിച്ചത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് സ്വര്‍ണം കടത്താൻ ശ്രമിച്ച രാമനാഥപുരം സ്വദേശിയായ ദസ്‌താഗീര്‍ (34) എന്നായാളെ കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തു. അറസ്‌റ്റിലായ മറ്റുള്ളവരുടെ വിവരങ്ങള്‍ കസ്‌റ്റംസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്‌റ്റംസ് അറിയിച്ചു.