ഷിര്‍ദി (മഹാരാഷ്‌ട്ര): ഷിർദിയിലെ സായി ബാബയുടെ സമാധി ക്ഷേത്രത്തിൽ ലക്ഷങ്ങൾ വിലവരുന്ന ഓടക്കുഴൽ സമ്മാനമായി നൽകി ഭക്തൻ. ഡൽഹി സ്വദേശിയായ ഋഷഭ് ലോഹ്യയാണ് കുടുംബസമേതം എത്തി 4,85,757 രൂപ വിലമതിക്കുന്ന 100ഗ്രാം തൂക്കമുള്ള സ്വർണ പുല്ലാങ്കുഴൽ സമ്മാനിച്ചത്. ശ്രീകൃഷ്‌ണ ജന്മാഷ്‌ടമിക്ക് മുന്നോടിയായാണ് ഷിർദിയിലെ ക്ഷേത്രത്തിൽ ഋഷഭ് പുല്ലാങ്കുഴൽ സംഭാവനയായി നൽകിയത്.
ഷിർദിയിലെ സായി ബാബ ക്ഷേത്രത്തിൽ 5 ലക്ഷത്തിന്‍റെ സ്വർണ ഓടക്കുഴൽ സംഭാവന നൽകി ഭക്തൻ ഷിർദി സായിബാബയെ കൃഷ്‌ണാവതാരമായാണ് ഞങ്ങൾ കാണുന്നത്. ഷിർദിയിലെ ദ്വാരകാമയിയിലാണ് സായിബാബ തന്‍റെ ജീവിതം ചെലവഴിച്ചത്. ശ്രീകൃഷ്‌ണനായാണ് സായി നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ ശ്രീകൃഷ്‌ണന്‍റെ പ്രിയപ്പെട്ട പുല്ലാങ്കുഴൽ ഞങ്ങൾ ബാബയ്‌ക്ക് സംഭാവന ചെയ്‌തു, റിഷഭ് ലോഹ്യ പറഞ്ഞു.
കൊവിഡ് കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭക്തർ ഷിർദിയിലേക്ക് എത്തിയിരുന്നില്ല. ഇതോടെ ഇവിടെ ലഭിച്ചിരുന്ന സംഭാവനയും നിലച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ ഷിർദിയിലേക്ക് ഭക്‌തർ ഒഴുകിയെത്തി. കൊവിഡ് പ്രതിസന്ധിക്ക് കഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ഏഴ് മാസത്തിനിടെ 188.55 കോടി രൂപയോളം ഭക്‌തർ ഷിർദി ക്ഷേത്രത്തിൽ സംഭാവനയായി നൽകിയിരുന്നു.
READ MORE:30 വർഷങ്ങൾക്ക് ശേഷം ഭാര്യയുടെ ആഗ്രഹം നിറവേറ്റി; ഷിർദി ക്ഷേത്രത്തിൽ സമർപ്പിച്ചത് 40 ലക്ഷത്തിന്‍റെ സ്വർണക്കിരീടം
കഴിഞ്ഞ മെയിൽ ഷിര്‍ദി സായി ബാബയുടെ വിഗ്രഹത്തിന് 2 കോടി വിലമതിക്കുന്ന സ്വര്‍ണ ആവരണം ഒരു ഭക്‌തൻ സംഭാവന ചെയ്‌തിരുന്നു. കഴിഞ്ഞ മാസം ഹൈദരാബാദിൽ നിന്നുള്ള ഒരു ഭക്തൻ തന്‍റെ ഭാര്യയുടെ അവസാന ആഗ്രഹമായി ക്ഷേത്രത്തിലേക്ക് 33 ലക്ഷം രൂപയുടെ സ്വർണ കിരീടവും സംഭാവന ചെയ്തിരുന്നു.