ഐഐഎഫ്‌എല്‍ ഫിനാന്‍സില്‍ നിന്നും 10 കോടി രൂപയുടെ പണവും സ്വര്‍ണവും കൊള്ളയടിച്ചു - odisha crime news
ഒഡിഷയിലെ കട്ടക് ഐഐഎഫ്‌എല്‍ ഫിനാന്‍സില്‍ നിന്നാണ് കവര്‍ച്ച നടന്നത്.
![ഐഐഎഫ്‌എല്‍ ഫിനാന്‍സില്‍ നിന്നും 10 കോടി രൂപയുടെ പണവും സ്വര്‍ണവും കൊള്ളയടിച്ചു ഐഐഎഫ്‌എല്‍ ഫിനാന്‍സ് ഐഐഎഫ്‌എല്‍ ഫിനാന്‍സില്‍ കവര്‍ച്ച Gold, cash over Rs 10 crore looted from IIFL Finance ഒഡിഷ 10 കോടി രൂപയുടെ പണവും സ്വര്‍ണവും കൊള്ളയടിക്കപ്പെട്ടു ഒഡിഷ ക്രൈം ന്യൂസ് ക്രൈം ന്യൂസ് odisha crime news crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9597349-368-9597349-1605800887987.jpg)
ഐഐഎഫ്‌എല്‍ ഫിനാന്‍സില്‍ നിന്നും 10 കോടി രൂപയുടെ പണവും സ്വര്‍ണവും കൊള്ളയടിച്ചു
ഭുവനേശ്വര്‍: ഒഡിഷയിലെ ഐഐഎഫ്‌എല്‍ ഫിനാന്‍സില്‍ നിന്നും 10 കോടി രൂപയുടെ പണവും സ്വര്‍ണവും കൊള്ളയടിച്ചു. കട്ടകിലെ സ്ഥാപനത്തിലാണ് മോഷണം നടന്നത്. എത്ര രൂപക്കാണ് മോഷണം പോയതെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് കട്ടക് ഡിസിപി പ്രതീക് സിങ് പറഞ്ഞു. പൊലീസ് കമ്മീഷണര്‍ ശുദ്ധാന്‍ശു സദങ്കി സംഭവ സ്ഥലം സന്ദര്‍ശിച്ചു. കേസില്‍ ശാസ്‌ത്രീയാന്വേഷണവും നടക്കുന്നുണ്ട്.