ഗോവയില്‍ 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
കഴിഞ്ഞ ദിവസം ഗോവയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
ഗോവയില്‍ 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പനാജി:ഗോവയില്‍ 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47,491 ആയി. കൊവിഡ് മൂലം ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ മരണ സംഖ്യ 686 ആയി. 152 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് രോഗവിമുക്തി നേടി. ഇതുവരെ 45,492 പേരാണ് സംസ്ഥാനത്ത് രോഗവിമുക്തി നേടിയത്. നിലവില്‍ 1313 പേര്‍ ഗോവയില്‍ ചികില്‍സയില്‍ തുടരുകയാണ്. 2645 സാമ്പിളുകള്‍ കൂടി പരിശോധിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 3,42,681 ആയി.