പനാജി: സംസ്ഥാനത്ത് കൊവിഡ് കര്‍ഫ്യൂ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഗോവ സര്‍ക്കാര്‍. നിയന്ത്രണം ജൂണ്‍ 28 രാവിലെ 7 മണിവരെ നിലനില്‍ക്കും. ഷോപ്പിങ് മാളുകളില്‍ തിയറ്റര്‍, മള്‍ട്ടിപ്ലക്സുകള്‍ ഒഴികെയുള്ള കടകളുടെ പ്രവര്‍ത്തനത്തിനാണ് അനുമതി. മത്സ്യ മാര്‍ക്കറ്റുകളും തുറന്നേക്കും.
രാവിലെ 7 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും സംസ്ഥാനത്ത് പ്രവേശിക്കാൻ അനുമതി നല്‍കുക.