ഉത്തരാഖണ്ഡിലും ഗോവയിലും ലീഡ് നിലമാറിമറിയുന്നു. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ആർക്കൊപ്പമാണ് വിജയം എന്നത് പ്രവചനാതീതമായി മാറിയിരിക്കുകയാണ്. ഗോവയിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 600 വോട്ടുകൾക്ക് പിന്നിൽ എന്നാണ് ഏറ്റവും പുതിയ വിവരം.
ഗോവയിലും ഉത്തരാഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു - ഗോവയിൽ ലീഡ് നില മാറിമറിയുന്നു
ഗോവയിൽ തൂക്കു മന്ത്രി സഭയ്‌ക്ക് സാധ്യത
ഗോവയിൽ ആദ്യ മണിക്കൂറുകളിൽ വോട്ടെണ്ണൽ പിന്നിടുമ്പോൾ ബിജെപി 18ഉം കോണ്‍ഗ്രസ് 17ഉം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. തൃണമൂൽ കോണ്‍ഗ്രസ് നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. തൂക്ക് മന്ത്രിസഭ ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നതിനാൽ സർക്കാർ രൂപീകരണത്തിൽ തൃണമൂലിന്‍റെ പങ്ക് നിർണായകമായിരിക്കും.
ഉത്തരാഖണ്ഡിൽ ബിജെപി 40 സീറ്റിലും കോണ്‍ഗ്രസ് 20 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബിജെപി കേവല ഭൂരിക്ഷത്തിലേക്കെത്തിയിട്ടുണ്ട്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ ലീഡ് നില മാറിമറിയുന്നതിനാൽ ഉത്തരാഖണ്ഡിലെ ട്രെന്‍റ് മനസിലാക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിലവില്‍ മുന്നിലാണ്.