കേരളം

kerala

ETV Bharat / bharat

അമിത് ഷായുടെ ഗോവന്‍ സന്ദര്‍ശനം : തൃണമൂലിന്‍റെ കൊടികളും ബാനറുകളും നീക്കിയതായി ആരോപണം - amit shah goa visit

'തൃണമൂലിന് ലഭിക്കുന്ന സ്‌നേഹത്തിലും അംഗീകാരത്തിലും ബിജെപി അസൂയാലുക്കളാണ്'

അമിത് ഷാ ഗോവന്‍ സന്ദര്‍ശനം  അമിത് ഷാ ഗോവന്‍ സന്ദര്‍ശനം വാര്‍ത്ത  അമിത് ഷാ ഗോവ സന്ദര്‍ശനം  അമിത് ഷാ ഗോവ സന്ദര്‍ശനം വാര്‍ത്ത  ഗോവ തൃണമൂല്‍ കോണ്‍ഗ്രസ് വാര്‍ത്ത  ഗോവ തൃണമൂല്‍ കോണ്‍ഗ്രസ്  തൃണമൂല്‍ കോണ്‍ഗ്രസ് കൊടി വാര്‍ത്ത  തൃണമൂല്‍ കോണ്‍ഗ്രസ് കൊടി മാറ്റി വാര്‍ത്ത  തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം വാര്‍ത്ത  യതീഷ് നായിക്ക്  യതീഷ് നായിക്ക് വാര്‍ത്ത  തൃണമൂല്‍ കോണ്‍ഗ്രസ് ഗോവ വാര്‍ത്ത  ഗോവ ബിജെപി സര്‍ക്കാര്‍ വാര്‍ത്ത  goa tmc  trinamool congress goa  yatheesh naik  amit shah goa visit  amit shah goa visit news
അമിത് ഷായുടെ ഗോവന്‍ സന്ദര്‍ശനം: തൃണമൂലിന്‍റെ കൊടികളും ബാനറുകളും ബിജെപി മാറ്റി സ്ഥാപിച്ചതായി ആരോപണം

By

Published : Oct 15, 2021, 7:39 AM IST

പനാജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കൊടികളും ബാനറുകളും ബിജെപി സര്‍ക്കാര്‍ വ്യാപകമായി നീക്കം ചെയ്‌തതായി ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ കൊടികളും ബാനറുകളും എടുത്തുമാറ്റി ബിജെപിയുടേത് സ്ഥാപിച്ചെന്ന് ടിഎംസി നേതാവ് യതീഷ് നായിക്ക് ആരോപിച്ചു.

നിലവിലെ ബിജെപി സര്‍ക്കാരിനേക്കാള്‍ തൃണമൂലിനെയാണ് ജനങ്ങള്‍ വിശ്വാസയോഗ്യമായി കാണുന്നത്. പാര്‍ട്ടിയ്‌ക്ക് ലഭിക്കുന്ന സ്‌നേഹത്തിലും അംഗീകാരത്തിലും ബിജെപി സര്‍ക്കാര്‍ അസൂയാലുക്കളാണെന്നും അദ്ദേഹം ആരോപിച്ചു.

Also read: റഷ്യൻ വനിതകൾ ഗോവയിൽ മരിച്ച നിലയിൽ

കഴിഞ്ഞ ദിവസമാണ് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ ഗോവ സന്ദര്‍ശിച്ചത്. പോണ്ടയിലെ കര്‍ട്ടിയില്‍ നാഷണല്‍ ഫോറന്‍സിക്‌ സയന്‍സ് സര്‍വകലാശാലയുടെ (എന്‍എഫ്‌എസ്‌യു) ട്രാന്‍സിറ്റ് ക്യാമ്പസ് ഉള്‍പ്പടെ വിവിധ പദ്ധതികളും അമിത് ഷാ സന്ദര്‍ശനവേളയില്‍ ഉദ്‌ഘാടനം ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details