ഗോവയിൽ 148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47,341 ആയി
ഗോവയിൽ 148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പനജി: സംസ്ഥാനത്ത് 148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 47,341 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 685 ആയി ഉയർന്നു. 111 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 45,340 ആയി. സംസ്ഥാനത്ത് നിലവിൽ 1,316 രോഗികളാണുള്ളത്. 1,892 സാമ്പിളുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്.