പനജി: ഗോവയിൽ അനാശാസ്യ പ്രവർത്തന സംഘത്തിൽ അകപ്പെട്ട മൂന്ന് യുവതികളെ രക്ഷപ്പെടുത്തി. 34, 35, 23 വയസ് പ്രായമുള്ള യുവതികളെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഗോവയിലെ വനിതാ സംരക്ഷണ ഹോമിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. ഗോവ സ്വദേശികളായ അർമാൻ ഖാൻ (29), തേജസ് മറാത്തെ (19) എന്നിവരാണ് അറസ്‌റ്റിലായത്.
ഗോവയിൽ അനാശാസ്യ സംഘത്തില്‍ നിന്ന് മൂന്ന് യുവതികളെ രക്ഷപ്പെടുത്തി - Prostitution
വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റ്ർ ചെയ്തു.
![ഗോവയിൽ അനാശാസ്യ സംഘത്തില്‍ നിന്ന് മൂന്ന് യുവതികളെ രക്ഷപ്പെടുത്തി Prostitution racket busted 3 victims rescued 2 arrested in Goa ഗോവ ഗോവ അനാശാസ്യ പ്രവർത്തനം അനാശാസ്യ പ്രവർത്തനം അനാശാസ്യം Goa Prostitution arrest Goa Prostitution Prostitution arrest Prostitution Goa](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11349411-thumbnail-3x2-arrest.jpg)
ഗോവയിൽ അനാശാസ്യ പ്രവർത്തനം; രണ്ട് പേർ അറസ്‌റ്റിൽ
രണ്ട് പുരുഷൻമാർ സ്‌കൂട്ടറിൽ യുവതികളുമായി കോംബയിലെ റിങ് റോഡിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് എത്തിച്ചതായി ഏപ്രിൽ എട്ടിന് മർഗാവോ ടൗൺ പൊലീസ് സ്‌റ്റേഷനിൽ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ഇവർക്കൊപ്പമുണ്ടായിരുന്ന യുവതികളെ രക്ഷപ്പെടുത്തുകയും ചെയ്‌തത്.
വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റ്ർ ചെയ്തു. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണ്.