പനാജി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാഗ്‌ദാനങ്ങളുമായി ആം ആദ്‌മി പാർട്ടി. സർക്കാരിന്‍റെ ഗൃഹ ആധാർ പദ്ധതിക്ക് കീഴിൽ ഗോവയിലെ സ്‌ത്രീകളുടെ പ്രതിഫലം 1500 രൂപയിൽ നിന്നും 2500 രൂപയാക്കി വർധിപ്പിക്കുമെന്നും അതിന്‍റെ പരിധിയിൽ വരാത്ത 18 വയസിന് മുകളിലുള്ളവര്‍ക്ക് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
രാജ്യത്ത് മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പരിപാടിയായിരിക്കും ഇതെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പ്രതിവർഷം 500 കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിക്ക് സർക്കാർ സംവിധാനത്തിലെ അഴിമതി ഇല്ലാതാക്കി ധനസഹായം നൽകും. സ്‌ത്രീ ശാക്തീകരണത്തിന് സാമ്പത്തിക സ്ഥിരത കൈവരിക്കേണ്ടത് പ്രധാനമാണ്.
Also Read: Sandeep Murder : സന്ദീപിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് ജോലിയും ഉറപ്പാക്കുമെന്ന് കോടിയേരി
സാമ്പത്തിക ബാധ്യതകൾ മൂലം പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നതിലൂടെ അത് തുടർ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാമെന്നും എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ പറഞ്ഞു.
ദക്ഷിണ ഗോവയിലെ നാവെലിം അസംബ്ലിയിൽ വനിത കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. ആം ആദ്‌മി പാർട്ടി അധികാരത്തിൽ വന്നാൽ സാമ്പത്തികമായി ഉയർന്ന നിലയിലുള്ള സ്ത്രീകൾക്ക് പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാൻ അവസരം നൽകും. ഇത്തരം പദ്ധതികൾക്ക് പണം കണ്ടെത്താൻ ഗോവയിൽ സാമ്പത്തിക പ്രതിസന്ധിയില്ല. നൽകിയ വാഗ്‌ദാനങ്ങളുടെയെല്ലാം വാർഷിക ചെലവ് 1000 കോടി രൂപയിൽ താഴെയായിരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 40 അംഗ സംസ്ഥാന അസംബ്ലിയിൽ ഒരു സീറ്റ് പോലും നേടാൻ ആം ആദ്‌മി പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല.