കേരളം

kerala

നാലുവയസുകാരന്‍റെ സംസ്‌കാര ചടങ്ങിൽ പൊട്ടികരഞ്ഞ് പിതാവ്; ബംഗളൂരു ഓഫീസിൽ പരിശോധന നടത്തി ഗോവ പൊലീസ്

By ETV Bharat Kerala Team

Published : Jan 10, 2024, 5:41 PM IST

Goa Police inspection:മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ സുചന സേഥിന്‍റെ ബംഗളൂരു ഓഫീസിൽ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ച് ഗോവ പൊലീസ്.

Goa police inspection  4 Year Old boy murder  4 വയസുകാരന്‍റെ കൊലപാതകം  ഗോവയിലെ കൊലപാതകം
The Murder Of a Four Year Old Boy

ബംഗളൂരു: കൊലക്കേസിൽ അറസ്‌റ്റിലായ സുചന സേഥ് ജോലി ചെയ്‌തിരുന്ന ബംഗളൂരു ഓഫീസിൽ പരിശോധന നടത്തി ഗോവ പൊലീസ് (Goa Police inspection). റസിഡൻസി റോഡിലെ കമ്പനിയിലെത്തിയാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ആറ് വർഷമായി പ്രതി ഭർത്താവ് വെങ്കിട്ടരമണയുമായി വേർപിരിഞ്ഞ് റാച്ചേന ഹള്ളിയിലെ ഒരു അപ്പാർട്ട്‌മെന്‍റിലാണ് താമസമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം, ഗോവയിൽ വച്ച് പ്രതി കൊലപ്പെടുത്തിയ നാലുവയസുകാരന്‍റെ സംസ്‌കാരം ഇന്ന് പുലർച്ചെ ഹരിശ്ചന്ദ്രഘട്ടിൽ നടന്നു. കുട്ടിയുടെ അന്ത്യകർമങ്ങൾ നടത്തിയ ശേഷം സങ്കടം സഹിക്കവയ്യാതെ അച്ഛൻ വെങ്കിട്ടരമണൻ പൊട്ടി കരഞ്ഞു.

ചൊവ്വാഴ്ച്ച ഹിരിയൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അർധരാത്രി 1:45 ന് മൃതദേഹം ബംഗളൂരുവിലേക്ക് അയച്ചു. യശ്വന്ത്പൂരിനടുത്തുള്ള ബ്രിഗേഡ് ഗേറ്റ്‌വേ റസിഡൻസിയിലുള്ള പിതാവിന്‍റെ വസതിയിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകയും സിഇഒയുമായ സുചന സേഥ് (39) മകന്‍റെ മൃതദേഹവുമായി (Bengaluru CEO Killed 4 Year Old Son In Goa) ഗോവയില്‍ നിന്നും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒരാഴ്‌ച മുന്‍പ് കോടതിയില്‍ നിന്നും തനിക്ക് പ്രതികൂലമായ വിധിയാണ് വന്നതെന്നും ഇതില്‍ തനിക്ക് നിരാശയുണ്ടായിരുന്നുവെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

ഗോവയിലെ കണ്ടോലിമിലെ സർവീസ് അപ്പാർട്ട്‌മെന്‍റിൽ യുവതി മകനൊപ്പം എത്തിയാണ് മുറിയെടുത്തത്. ഇവര്‍ മുറി ഒഴിയുമ്പോള്‍ കുട്ടി ഒപ്പമുണ്ടായിരുന്നില്ല. ഇതാണ് അപ്പാര്‍ട്ടമെന്‍റ് ജീവനക്കാരില്‍ സംശയം ജനിപ്പിച്ചത്. ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ ചോരപ്പാട് കണ്ടതും സശംയം വര്‍ധിപ്പിച്ചു. പിന്നീട് യുവതി സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ പൊലീസ് വഴിയില്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു നോർത്ത് ഗോവയിലെ കണ്ടോലിമിലെ സർവീസ് അപ്പാർട്ട്‌മെന്‍റിൽ യുവതിയും മകനും മുറിയെടുക്കുന്നത്. തുടര്‍ന്ന് തിങ്കളാഴ്‌ച (ജനുവരി 8) പുലര്‍ച്ചെയായിരുന്നു ഇവര്‍ ഗോവയില്‍ നിന്നും കര്‍ണാടകയിലേക്ക് യാത്ര തിരിച്ചത്.

Also Read: വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

ABOUT THE AUTHOR

...view details