പനാജി : കൊവിഡിനെതിരായ ആദ്യ ഡോസ് വാക്‌സിന്‍റെ വിതരണം ജൂലൈ 30 നകം പൂർത്തിയാക്കാൻ പദ്ധതിയിടുന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. തുടര്‍ന്ന്, ജൂലൈയ്ക്ക് ശേഷം ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയില്‍ 60 ശതമാനം പേർക്കും കൊവിഡ് വാക്സിനേഷന്‍റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. മുഴുവന്‍ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തിലും വാക്‌സിനേഷന്‍ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.