കേരളം

kerala

ETV Bharat / bharat

ഗോവ തെരഞ്ഞെടുപ്പ്: ശിവസേനയും എൻ.സി.പിയും ഒന്നിച്ച്‌ മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത് - ഗോവ തെരഞ്ഞെടുപ്പില്‍ ശിവസേനയും എൻ.സി.പിയും ഒന്നിച്ച്‌ മത്സരിക്കും

ശിവസേനയും എൻ.സി.പിയും ഒന്നിച്ച്‌ മത്സരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതാക്കള്‍ ജനുവരി 18ന് യോഗം ചേരും

Goa assembly polls  elections 2022 in goa  Shiv Sena NCP to contest together in alliance in goa  ഗോവ തെരഞ്ഞെടുപ്പില്‍ ശിവസേനയും എൻ.സി.പിയും ഒന്നിച്ച്‌ മത്സരിക്കും  ഗോവ തെരഞ്ഞെടുപ്പിനെക്കുറിച്ച് സഞ്ജയ് റാവത്ത്
ഗോവ തെരഞ്ഞെടുപ്പ്: ശിവസേനയും എൻ.സി.പിയും ഒന്നിച്ച്‌ മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത്

By

Published : Jan 16, 2022, 9:00 PM IST

മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻ.സി.പി). ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ജനുവരി 18ന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തു; വയോധികയ്‌ക്ക് നഷ്‌ടമായത് 11 ലക്ഷത്തിലധികം രൂപ

മഹാരാഷ്ട്രയിലെയും ഗോവയിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്‌തമാണ്. മഹാരാഷ്ട്രയിൽ എൻ.സി.പി, ശിവസേന, കോൺഗ്രസ് സഖ്യമാണ്. എന്നാൽ, ഗോവയില്‍ മറ്റൊരു പാർട്ടിയുമായും സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.പി മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ 18ന് നടക്കുന്ന യോഗത്തിന് നേതൃത്വം നല്‍കും. സീറ്റ് വിഭജനം സംബന്ധിച്ച് അന്നേ ദിവസം തീരുമാനമാവും. ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.

ABOUT THE AUTHOR

...view details