ഗോവയിൽ 40 പേർക്ക് കൂടി കൊവിഡ് - കൊവിഡ് 19
ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 796 ആയി ഉയർന്നു
ഗോവയിൽ 40 പേർക്ക് കൂടി കൊവിഡ്
പനജി: ഗോവയിൽ 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 55,026 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 796 ആയി ഉയർന്നു. 62 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 53,647 ആയി. സംസ്ഥാനത്ത് നിലവിൽ 583 രോഗികളാണുള്ളത്. 1,168 സാമ്പിളുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്.