പനാജി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് രോഗികളുടെ ചികിത്സാ ചെലവ് ദീൻ ദയാൽ സ്വസ്ത്യ സേവന പദ്ധതിയുടെ പരിധിയിലാണ് വരുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് രോഗിയുടെ 70 മുതൽ 80 ശതമാനം വരെ ചെലവ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ മെഡിക്കൽ ഇൻഷുറൻസ് പരിധിയിൽ വരുമെന്ന് ഗോവ സർക്കാർ - Chief Minister Pramod Sawant
ദീൻ ദയാൽ സ്വസ്ത്യ സേവന പദ്ധതിയുടെ പരിധിയിലാണ് ചികിത്സ ചെലവ് വരുന്നത്
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരുമെന്ന് ഗോവ സർക്കാർ
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവ് ജനറൽ വാർഡിന് പ്രതിദിനം 8,000 രൂപയായും വെന്‍റിലേറ്ററുകളുള്ള ഐസിയു സൗകര്യങ്ങൾക്കായി പ്രതിദിനം 19,200 രൂപയായും സംസ്ഥാന സർക്കാർ അടുത്തിടെ കണക്കാക്കിയിരുന്നു.
ചൊവ്വാഴ്ച ഗോവയിൽ 2,110 കൊവിഡ് കേസുകളും 31 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 81,908ഉം ആകെ മരണങ്ങൾ 1,086ഉം ആയി. സംസ്ഥാനത്ത് നിലവിൽ 16,591 പേർ ചികിത്സയിലുണ്ട്.