പനാജി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 'കോപ്പിമാസ്റ്റർ' എന്ന് ആക്ഷേപിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കെജ്‌രിവാൾ വാഗ്‌ദാനം ചെയ്‌ത തീർഥാടന പദ്ധതി താൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെന്നാണ് സാവന്തിന്‍റെ അവകാശവാദം.
ഗോവയിൽ നിന്നും മറ്റ് തീർഥാടന സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തുന്നവർക്ക് സർക്കാർ മുഖേന സൗജന്യമായി യാത്ര ചെയ്യാമെന്ന തന്‍റെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചതാണ്. പദ്ധതി ഏറെക്കുറേ തയാറായിക്കഴിഞ്ഞു. അതിനുള്ള രജിസ്ട്രേഷനും ആരംഭിച്ചു. എന്നാൽ കെജ്‌രിവാൾ തന്‍റെ പദ്ധതി അനുകരിക്കുന്നത് ഒരു ശീലമാക്കിയെന്നും സാവന്ത് ആരോപിച്ചു.