പനാജി: ഗോവയില്‍ ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ഇതിനായി ബി.ജെ.പി നിയമസഭ കക്ഷിയോഗം വൈകിട്ട് നാലിന് പനാജിയിലെ പാര്‍ട്ടി ഓഫിസില്‍ ചേരും. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും എൽ മുരുഗനും യോഗത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ പേരിനുപുറമെ സത്യപ്രതിജ്ഞ തിയതിയും തീരുമാനിക്കും. ഗോവ ബി.ജെ.പി അധ്യക്ഷന്‍ സദാനന്ദ് തനവാഡെ ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ പ്രമോദ് സാവന്ത് പറഞ്ഞിരുന്നു. തന്‍റെ പാർട്ടിയ്‌ക്ക് 20 സീറ്റ് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.