പനാജി :നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ബിജെപിക്ക് ഗോവയില്‍ കനത്ത തിരിച്ചടി. മന്ത്രിയും ബിജെപി നേതാവുമായ മൈക്കല്‍ ലോബോ പാര്‍ട്ടിവിട്ടു. പ്രമോദ് സാവന്തിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് അദ്ദേഹം രാജിവച്ചു.
Goa Minister Michael Lobo resigns : കലങ്ങൂട്ടില്‍ നിന്നുള്ള നിയമസഭാംഗമായ ലോബോ സംസ്ഥാന മാലിന്യ സംസ്‌കരണ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനും ഗോവ നിയമസഭ സ്‌പീക്കർക്കും അദ്ദേഹം രാജിക്കത്ത് കൈമാറി.
'എംഎല്‍എ, മന്ത്രി പദവികളില്‍ നിന്ന് ഞാന്‍ രാജിവച്ചു. കൂടാതെ ബിജെപിയിൽ നിന്നും രാജിവച്ചിട്ടുണ്ട്, ഇനി എന്തെല്ലാം നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് നോക്കാം' - അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.