ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ഗോ ഫസ്റ്റ് വിമാനം എഞ്ചിൻ തകരാറിനെത്തുടർന്ന് ജയ്‌പൂരിൽ തിരിച്ചിറക്കി. ഗോ ഫസ്റ്റിന്‍റെ എ 320 നിയോ വിമാനമാണ് വിൻഡ് ഷീൽഡിൽ വിള്ളലുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചിറക്കിയത്.
വിൻഡ് ഷീൽഡിൽ വിള്ളൽ; പറന്നുയർന്ന ശേഷം ഗോ ഫസ്റ്റ് വിമാനം തിരിച്ചിറക്കി - ഗോ ഫസ്റ്റ് വിമാനം എഞ്ചിൻ തകരാറിനെത്തുടർന്ന് തിരിച്ചിറക്കി
രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഗോ ഫസ്റ്റ് വിമാനം എഞ്ചിൻ തകരാറിനെത്തുടർന്ന് തിരിച്ചിറക്കുന്നത്.
കഴിഞ്ഞ ദിവസവും ഗോ ഫസ്റ്റിന്‍റെ രണ്ട് വിമാനം എഞ്ചിൽ തകരാറിനെത്തുടർന്ന് തിരിച്ചിറക്കിയിരുന്നു. മുംബൈ-ലേ, ശ്രീനഗർ- ന്യൂഡൽഹി റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളാണ് ചൊവ്വാഴ്‌ച തിരിച്ചിറക്കിയത്. സംഭവത്തിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.
2005ൽ ആണ് മുംബൈ ആസ്ഥാനമായി ഗോ എയർ പ്രവർത്തനം ആരംഭിച്ചത്. 2021 മെയിൽ ആണ് കമ്പനി ഗോ ഫസ്റ്റ് എന്ന പുതിയ പേര് സ്വീകരിച്ചത്. ഇന്ത്യയിലുടനീളം 28 ഇടങ്ങളിൽ നിന്നും ദുബൈ, സിംഗപ്പൂർ, ഫുക്കറ്റ് എന്നിവിടങ്ങളിൽ നിന്നും കമ്പനി സർവീസ് നടത്തുന്നുണ്ട്. തുടർച്ചയായ നാല് സാമ്പത്തിക വർഷങ്ങളിലും നഷ്ടം രേഖപ്പെടുത്തിയ കമ്പനി കൊവിഡിനെ തുടർന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
TAGGED:
ഗോ ഫസ്റ്റ് വിമാനം