കേരളം

kerala

ETV Bharat / bharat

'ബിജെപി ആര്‍എസ്‌എസ്‌ ശ്രമം രാജ്യത്തെ യാഥാർഥ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍'; പട്ടിണി സൂചികയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - ആര്‍എസ്‌എസിനെതിരെ രാഹുല്‍ ഗാന്ധി

പട്ടിണിയും പോഷകാഹാര കുറവും അനുഭവിക്കുന്നവരുടെ എണ്ണം കണക്കാക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സില്‍ ചൈന, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഇന്ത്യ

Global Gunger Index  Rahul gandhi against central govt  india on Global Hunger Index ranking  Rahul gandhi against rss bjp  ഇന്ത്യ  രാഹുല്‍ ഗാന്ധി  ആഗോള പട്ടിണി സൂചിക  ആർഎസ്എസ്  Rahul gandhi against rss bjp  ബിജെപി ആര്‍എസ്‌എസ്‌  ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി  ആര്‍എസ്‌എസിനെതിരെ രാഹുല്‍ ഗാന്ധി
'ബിജെപി ആര്‍എസ്‌എസ്‌ ശ്രമം യഥാർഥത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍'; പട്ടിണി സൂചികയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

By

Published : Oct 16, 2022, 10:22 PM IST

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം റാങ്കിലേക്ക് കൂപ്പുകുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യത്തില്‍ നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ആർഎസ്എസ് - ബിജെപി ശ്രമം. എന്നാല്‍ ഇതുകേട്ടാല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ മന്ത്രിമാരും പറയും ഇന്ത്യയിൽ പട്ടിണി വര്‍ധിക്കുന്നില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിശക്കുന്നില്ലെന്നും, ട്വീറ്റ് ചെയ്‌ത് രാഹുല്‍ പരിഹസിച്ചു.

''പട്ടിണിയിലും പോഷകാഹാരക്കുറവിലും 121 രാജ്യങ്ങളിൽ ഇന്ത്യ 107-ാമതാണ്. യാഥാർഥ്യത്തില്‍ നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയെ ദുർബലപ്പെടുത്തി ആർഎസ്എസും ബിജെപിയും എത്രനാള്‍ മുന്നോട്ടുപോവും'', രാഹുല്‍ ഹിന്ദിയില്‍ കുറിച്ചു. പട്ടിണിയും പോഷകാഹാര കുറവും അനുഭവിക്കുന്നവരുടെ എണ്ണം കണക്കാക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സില്‍ നേരത്തേ 101-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പുതിയ റിപ്പോര്‍ട്ടില്‍ 107-ാമതാണുള്ളത്. 121 രാജ്യങ്ങളാണ് ആകെ പട്ടികയിലുള്ളത്. 2000ത്തില്‍ 38.8 സ്കോറായിരുന്നു രാജ്യം നേടിയിരുന്നത്.

ABOUT THE AUTHOR

...view details