ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 8,43,82,650 കടന്നു. രോഗബാധയിൽ 18,35,399ലധികം പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. ആകെ 5,96,42,271 പേർ രോഗമുക്തി നേടി. കൊവിഡ് അതിതീവ്രമായി ബാധിച്ചത് അമേരിക്കയിലാണ്. രാജ്യത്ത് 20,128,359ലധികം പേർക്ക് കൊവിഡ് ബാധിച്ചു, 347,787ലധികം മരണം സ്ഥിരീകരിച്ചു. ലോകത്തുള്ള കൊവിഡ് കേസുകളിൽ 23 ശതമാനത്തിലധികവും അമേരിക്കയിലാണ് സ്ഥിരീകരിക്കുന്നത്.
ആഗോളതലത്തിൽ കൊവിഡ് ആശങ്ക ഉയരുന്നു; അമേരിക്കയിൽ വ്യാപനം രൂക്ഷം
ലോകത്താകമാനം കൊവിഡ് ബാധിച്ച് 18,35,399ലധികം പേർ മരിച്ചു
ആഗോളതലത്തിൽ കൊവിഡ് ആശങ്ക ഉയരുന്നു; അമേരിക്കയിൽ വ്യാപനം രൂക്ഷം
അമേരിക്കയിൽ ജനങ്ങൾക്ക് ആശുപത്രിയിൽ പോകാൻ ഭയമാണ്, രോഗികൾക്ക് ആവശ്യമായ കിടക്കകൾ, ഓക്‌സിജൻ എന്നിവയും വളരെ പരിമിതമാണ്. കാനഡയ്ക്ക് പുറത്ത് അവധിക്കാലം ചെലവഴിച്ചതിന് തന്‍റെ സർക്കാർ അംഗങ്ങളെ ശിക്ഷിക്കില്ലെന്നും സർക്കാർ മാർഗനിർദേശങ്ങൾക്കനുസരിച്ച് യാത്രകൾ ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നതായും ആൽബർട്ടയുടെ പ്രധാനമന്ത്രി ജേസൺ കെന്നി പറഞ്ഞു.