ഹൈദരാബാദ്: ആഗോളതലത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,71,72,373 കടന്നു. ലോകത്ത് കൊവിഡ് ബാധിച്ച് 16,99,644 പേർ മരിച്ചെന്നും ഇതുവരെ 5,40,89,680 പേർ കൊവിഡ് മുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. യുഎസിൽ ഇതുവരെ 1,82,67,579 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,24,869 കൊവിഡ് മരണവും യുഎസിൽ റിപ്പോർട്ട് ചെയ്‌തു.
ആഗോളതലത്തിലെ കൊവിഡ് ബാധിതർ 7,71,72,373 കടന്നു - കൊവിഡ് ബ്രിട്ടൺ അപ്‌ഡേഷൻ
ലോകത്താകമാനം 16,99,644 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അമേരിക്കൻ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ കൊവിഡ് വാക്‌സിൻ സ്വീകരിക്കും. വാക്‌സിൻ സുരക്ഷിതമാണെന്ന് അമേരിക്കൻ ജനതയെ ബോധ്യപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ഇത് ടെലിവിഷനിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. യുകെയിൽ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചതായി റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലന്‍റ്സ്, ബെൽജിയം, ഓസ്‌ട്രിയ, അയർലൻഡ്, ബൾഗേറിയ അടക്കമുള്ള രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ഇംഗ്ലണ്ടിൽ ക്രിസ്‌മസ് ഷോപ്പിങ്ങുകളും ഒത്തു ചേരലുകളും നിർത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്.