കേരളം

kerala

ETV Bharat / bharat

ആഗോള തലത്തില്‍ കൊവിഡ് ബാധിതര്‍ 5.30 കോടിയായി - coronavirus infections

അമേരിക്കയിൽ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. മൃഗങ്ങളിൽ കൊവിഡ് 19 ബാധിച്ചതിനു ശേഷമുള്ള അപകടത്തെ പറ്റി യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ നിർദേശങ്ങൾ പുറത്തിറക്കി

Global COVID19 tracker  Global COVID  COVID19 tracker  COVID tracker  tracker  total coronavirus cases  covid cases worldwide  global corona cases  coronavirus infections  global economy
ലോകം കൊവിഡ് കണ്ണിലൂടെ

By

Published : Nov 13, 2020, 3:59 PM IST

Updated : Nov 13, 2020, 5:42 PM IST

ലോകത്ത് കൊവിഡ് ബാധിച്ചവർ 5,30,92,733 ആയി ഉയർന്നു. കൂടാതെ ലോകത്താകെ 12,99,413 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 3,72,13,423 പേർ രോഗമുക്തി നേടി. അമേരിക്കയിൽ മാത്രം 1.08,73,936 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. അതിൽ 2,48,585 പേർ മരണപ്പെട്ടിട്ടുണ്ട്. അതേസമയം കൊവിഡ് 19 മൃഗങ്ങളിൽ പ്രവേശിക്കുന്നതിലെ അപകടത്തെക്കുറിച്ച് യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ നിർദേശങ്ങൾ പുറത്തുവിട്ടു. കൊവിഡ് 19 മൃഗങ്ങളിൽ പ്രവേശിച്ചതിനു ശേഷം വേഗത്തിൽ വൈറസിന്‍റെ ഘടനയിൽ മാറ്റം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ശേഷം മനുഷ്യരിലേക്ക് അത് പ്രവേശിച്ചാൽ കൂടുതൽ അപകടമാണെന്നും യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്‍റ് കൺട്രോൾ പറഞ്ഞു.

ലോകത്തെ കൊവിഡ് കണക്ക്
Last Updated : Nov 13, 2020, 5:42 PM IST

ABOUT THE AUTHOR

...view details