ഹൈദരാബാദ്:ജൂബിലി ഹില്‍സില്‍ പീഡനത്തിനിരയായ പതിനാറുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ അയല്‍വാസികളായ രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നേപ്പാൾ സ്വദേശി ബുദ്ധിമാൻ കാമേ (53), സായികുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്‌ച(ഒക്‌ടോബര്‍ 1) നിലോഫറിലാണ് പതിനാറുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അമ്മ വീടിന് സമീപത്തെ ആശ വര്‍ക്കറോട് തന്‍റെ മകള്‍ ഗര്‍ഭിണിയാണെന്നും പോഷകാഹാരം നല്‍കണമെന്നും പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.