ബെംഗളൂരു :യുവാവിന്റെ കുത്തേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. യലഹങ്ക താലൂക്കിലെ രാജനുകുണ്ടെക്ക് സമീപമുള്ള പ്രസിഡൻസി കോളജിൽ ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു ക്രൂരമായ സംഭവം. കോലാര്‍ സ്വദേശിയായ ഒന്നാം സെമസ്റ്റര്‍ എം ടെക് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.
നാട്ടുകാരനായ പവന് കല്യാണ്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളും കോലാര്‍ സ്വദേശിയാണ്. പെണ്‍കുട്ടി വിവാഹ അഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.