കേരളം

kerala

By

Published : Jan 4, 2023, 11:07 PM IST

ETV Bharat / bharat

സൗഹൃദത്തിൽ നിന്ന് പിന്മാറി ; 22 കാരൻ പെൺസുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, സിസിടിവി ദൃശ്യം പുറത്ത്

ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ പെൺകുട്ടി തടയാൻ ശ്രമിച്ചെങ്കിലും പല തവണ കുത്തുകയും സംഭവ സ്ഥലത്ത് നിന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്ത്

girl stabbed by his friend after breakup  man stabbed girlfriend Delhi  national news  malayalam news  girl stabbed by youth cctv visual  youth stabbed his friend multiple times  22 കാരൻ പെൺസുഹൃത്തിനെ കുത്തി  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  യുവാവ് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു  ബന്ധത്തിൽ നിന്ന് പിന്മാറിയതിന് കത്തികുത്ത്  സൗഹൃദത്തിൽ നിന്ന് പിന്മാറി
22 കാരൻ പെൺസുഹൃത്തിനെ കുത്തി

22 കാരൻ പെൺസുഹൃത്തിനെ കുത്തുന്നതിന്‍റെ ദൃശ്യം

ന്യൂഡൽഹി : ഉത്തർ പ്രദേശിൽ സൗഹൃദബന്ധത്തിൽ നിന്ന് പിന്മാറിയതിന് യുവാവ് പെൺ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഹരിയാന സ്വദേശി 22 കാരനായ സുഖ്‌വീന്ദറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജനുവരി രണ്ടിന് ഡൽഹിയിലെ ആദർശ് നഗറിലാണ് സംഭവം.

ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും അടുത്തിടെ വഴക്കിൽ ഏർപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. സുഖ്‌വീന്ദർ പെൺകുട്ടിയെ കുത്തുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഒന്നിച്ചുനടക്കുന്നതിനിടെ യുവാവ് പെട്ടെന്ന് കത്തി പുറത്തെടുക്കുകയും എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയെ പല തവണ കുത്തുകയുമായിരുന്നു.

ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ബിഎയ്‌ക്ക് പഠിക്കുമ്പോഴാണ് പെൺകുട്ടി സുഖ്‌വീന്ദറുമായി പരിചയത്തിലാകുന്നത്. തനിക്ക് സുഖ്‌വീന്ദറിനെ അറിയാമായിരുന്നെന്നും അതുകൊണ്ട് തന്നെ ചിലത് ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചപ്പോൾ ആക്രമിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

തങ്ങളുടെ സൗഹൃദം തുടരണമെന്ന് സുഖ്‌വീന്ദർ ആഗ്രഹിച്ചിരുന്നു. എന്നാൽ അയാളുമായുള്ള സൗഹൃദം തുടരാൻ തനിക്ക് താല്‌പര്യമില്ലായിരുന്നു. ആക്രമിച്ച ദിവസവും ഇതേ ആവശ്യം പ്രതി ഉന്നയിക്കുകയും നിരസിച്ചപ്പോൾ കുത്തുകയുമായിരുന്നുവെന്നും പെൺകുട്ടി മൊഴി നല്‍കി.

ABOUT THE AUTHOR

...view details