കേരളം

kerala

ETV Bharat / bharat

നരബലിയെന്ന് സംശയം; പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ, പിതാവ് ഉൾപ്പടെ നാല്‌ പേർ കസ്‌റ്റഡിൽ - നരബലി ഗുജറാത്തില്‍

ഗുജറാത്തിലെ ഗിറിലാണ് പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

WOMEN WERE MURDERED AS PART OF A RITUALISTIC HUMAN SACRIFICE IN GIR  HUMAN SACRIFICE  GUJARAT  HUMAN SACRIFICE GIR  HUMAN SACRIFICE GIR GUJARAT  GIRL MURDERED  RITUALISTIC HUMAN SACRIFICE  നരബലിയെന്ന് സംശയം  നരബലി  പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ചാക്കിൽ  പിതാവ് ഉൾപ്പടെ നാല്‌ പേർ കസ്‌റ്റഡിൽ  ഗിർ  ഗുജറാത്ത്  പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ കഷണങ്ങളാക്കി  നരബലി
നരബലിയെന്ന് സംശയം; പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ, പിതാവ് ഉൾപ്പടെ നാല്‌ പേർ കസ്‌റ്റഡിൽ

By

Published : Oct 13, 2022, 2:21 PM IST

ഗിർ(ഗുജറാത്ത്): ആഭിചാര ക്രിയയുടെ ഭാഗമായി കേരളത്തിൽ രണ്ട് സ്‌ത്രീകളെ അതിദാരുണമായി കൊന്നൊടുക്കിയ വാർത്തക്ക് പിന്നാലെ ഗുജറാത്തിലും സമാനമായ സംഭവം. ഗുജറാത്തിലെ ഗിറിലാണ് നരബലിയെന്ന് സംശയിക്കുന്ന കൊലപാതകം നടന്നത്. മന്ത്രവാദത്തിന്‍റെ ഭാഗമായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയെതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

നരബലിയെന്ന് സംശയം; പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ, പിതാവ് ഉൾപ്പടെ നാല്‌ പേർ കസ്‌റ്റഡിൽ

സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പടെ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലികൊടുത്തതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ, പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ പൊലീസ് കണ്ടെടുത്തു.

കണ്ടെടുത്ത ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്. എന്നാൽ കുട്ടിയുടെ പിതാവ് ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ല, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നൽകുന്നതെന്നും ഗിർ സോമനാഥ് ജില്ല പൊലീസ് സൂപ്രണ്ട് മനോഹർസിങ് ജഡേജ പറഞ്ഞു.

സാഹചര്യത്തെളിവുകളനുസരിച്ച് നരബലി നടന്നതാകാനാണ് സാധ്യത. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഫോറൻസിക് റിപ്പോർട്ട്‌ ലഭിച്ചശേഷമേ നരബലിയാണോ നടന്നതെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details