ലഖിംപൂര്‍ഖേരി (ഉത്തര്‍പ്രദേശ്):കടുവയുടെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു. കരിമ്പിന്‍ തോട്ടത്തില്‍ വച്ചുള്ള ആക്രമണത്തില്‍ 13 വയസുള്ള ഛോട്ടി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരി ജില്ലയിലെ രാമ്‌നഗര്‍കാലന്‍ ഗ്രാമത്തിലാണ് സംഭവം.
പുലിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു - പുലി ആക്രമണം
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരി ജില്ലയിലാണ് സംഭവം
പുലിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു
അച്ഛനും സഹോദരനുമൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവം വനംമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ലഖിംപൂര്‍ഖേരി ജില്ലയില്‍ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ അഞ്ച് തവണയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.