കേരളം

kerala

ETV Bharat / bharat

അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് പെൺകുട്ടിക്ക് പരിക്ക് - uttar pradesh

ബൈക്കിലെത്തിയ മൂന്നംഗ സംഘം ഒരു കടയ്ക്ക് നേരെ നടത്തിയ വെടിവെപ്പിലാണ് പെൺകുട്ടിക്ക് പരിക്കേറ്റത്.

ഉത്തർപ്രദേശ്
അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് പെൺകുട്ടിക്ക് പരിക്ക്

By

Published : Mar 4, 2021, 12:48 PM IST

ലഖ്നൗ:ഉത്തർപ്രദേശിലെ മീററ്റിൽ സായുധരായ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് പെൺകുട്ടിക്ക് പരിക്ക്. ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘം ഒരു കടയ്ക്ക് നേരെ നടത്തിയ വെടിവെപ്പിലാണ് പെൺകുട്ടിക്ക് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയെതായും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. എസ്.എസ്.പി അജയ് കുമാർ സാഹ്നിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ABOUT THE AUTHOR

...view details