കേരളം

kerala

ETV Bharat / bharat

19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; മൂന്ന് പേർ പിടിയിൽ

മെയ് 12 ന് വൈകുന്നേരം ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിലായിരുന്നു സംഭവം. പെൺകുട്ടി തൻ്റെ സുഹൃത്തിനൊപ്പം ഇരിക്കവെ പ്രതികൾ ആക്രമിക്കുകയായിരുന്നു.

Girl gangraped in Mumbai's Bandra  three held  കൂട്ടമാനഭംഗം  മുംബൈ  19 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി  ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡ്
19 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; മൂന്ന് പേർ പിടിയിൽ

By

Published : May 16, 2021, 7:46 AM IST

മുംബൈ : മുംബൈയിലെ ബാന്ദ്രയിൽ 19 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Read more: ലൈംഗിക അതിക്രമങ്ങൾ; രാജസ്ഥാൻ സർക്കാരിന് ഹൈക്കോടതി നോട്ടീസ്

മെയ് 12 ന് വൈകുന്നേരം ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിലായിരുന്നു സംഭവം. പെൺകുട്ടി തൻ്റെ സുഹൃത്തിനൊപ്പം ഇരിക്കവെ പ്രതികൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് കുറ്റവാളികൾ ഇരയെ മറ്റൊരു വീട്ടിലേക്ക് കടത്തുകയും അവിടെവച്ച് പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു.

മെയ് 13 ന് പെണ്‍കുട്ടി ഇവരില്‍ നിന്ന് രക്ഷപ്പെട്ട് ശിവാജി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details