മുസാഫർപൂർ : ബിഹാറിൽ യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്‌തു. മുസാഫർപൂരിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇതേ ഗ്രാമത്തിലെ തന്നെ പ്രതികളിലൊരാളായ യുവാവ് പെൺകുട്ടിയെ അടുത്തുള്ള വയലിലേയ്‌ക്ക് വിളിച്ചുവരുത്തിയതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് യുവാവ് നിർബന്ധിച്ച് പെൺകുട്ടിയെ മദ്യം കുടിപ്പിക്കുകയും ശേഷം ബോധരഹിതയായപ്പോൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതി തന്‍റെ സുഹൃത്തുക്കളേയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി പെൺകുട്ടിയെ ഇവർ തുടർച്ചയായി ബലാത്സംഗം ചെയ്‌തു. സംഭവത്തിന് ശേഷം പെൺകുട്ടിയെ അബോധാവസ്ഥയിൽ ഉപേക്ഷിച്ച് യുവാവും സുഹൃത്തുക്കളും രക്ഷപ്പെട്ടു.
പിറ്റേന്ന് ബോധം വീണ്ടെടുത്ത പെൺകുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. അഹിയാപൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയ ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറോളം പെൺകുട്ടി അബോധാവസ്ഥയിലായിരുന്നതായും ക്രൂര പീഡനം നേരിട്ടതായും പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് തെരച്ചിൽ നടത്തുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കോളജ് വിദ്യാർഥിനിയെ സഹപാഠി ബലാത്സംഗം ചെയ്‌തു :തെലങ്കാനയിൽകഴിഞ്ഞ ആഴ്‌ച കോളജ് വിദ്യാര്‍ഥിനിയെ സഹപാഠിയായ യുവാവ് ബലാത്സംഗം ചെയ്‌തിരുന്നു. സംഭവത്തിൽ ഏടൂര്‍ നഗരം സ്വദേശിയായ അന്‍വേഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു. ജൂലൈ രണ്ടിന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.
ഡിഗ്രി വിദ്യാര്‍ഥിനി കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രക്കിടെയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. നാല് ബൈക്കുകളിലായി ഏഴ് വിദ്യാര്‍ഥികള്‍ മുലുഗു ജില്ലയിലെ വജേഡുവിലേക്ക് യാത്ര പോയതായിരുന്നു. പ്രദേശത്ത് വിവിധയിടങ്ങളില്‍ ചുറ്റി കറങ്ങിയ സംഘം തിരിച്ച് ഹനുമകൊണ്ടയിലേക്ക് തിരിക്കുന്നതിനിടെ അല്‍പ നേരം വിശ്രമത്തിനായി ബൈക്കുകള്‍ നിര്‍ത്തി. തുടർന്ന് വിശ്രമിക്കുന്നതിനിടെ പ്രതിയായ അന്‍വേഷ് വിദ്യാര്‍ഥിനിയെ കൂട്ടി അല്‍പം അകലേക്ക് പോകുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.
also read :സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയ കോളജ് വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായി ; സഹപാഠിക്കെതിരെ കേസ്
കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി :കഴിഞ്ഞ മാസം രാജസ്ഥാനിൽ കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന 20 കാരിയായ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌യുകയും ചെയ്‌തിരുന്നു.
കോച്ചിങ് ക്ലാസിന് പോയ യുവതി പതിവായി മടങ്ങുന്ന സമയം കഴിഞ്ഞും എത്താതിരുന്നതോടെ യുവതിയുടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് തന്നെ ഖജുവാല മേഖലയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയതോടെയാണ് പിന്നീട് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്.
also read :Gang Rape | കോച്ചിങ് ക്ലാസിലേക്ക് തിരിച്ച 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസ്