സർഗുജ (ഛത്തീസ്‌ഗഡ്) :സർഗുജയിൽ വനത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാല് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മെയ് 20ന് രാത്രി എട്ട് മണിയോടെയാണ് പ്രദേശത്തെ വനത്തിൽ വച്ച് നാല് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്.
സന്തോഷ് യാദവ് എന്ന ഭോല, അഭിഷേക് യാദവ്, നാഗേന്ദ്ര യാദവ്, പ്രായപൂർത്തിയാകാത്ത വേറൊരാളും ആണ് അറസ്റ്റിലായത്. സുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ പ്രതികൾ മരത്തിനടുത്തേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികൾ ആക്രമിച്ചു.