കേരളം

kerala

ETV Bharat / bharat

17 കാരിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ പിടിയില്‍ - കർണാടക പോക്‌സോ കേസ്

പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കർണാടകയിലെ ധർവാഡ് ജില്ലയിലാണ് സംഭവം.

Girl gang raped by minors in Dharwad  Dharwad pocso case  ധാർവാഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി  കർണാടക പോക്‌സോ കേസ്  minor girl gang raped by minors in karnataka
കർണാടകയിൽ 17കാരിയെ പ്രായപൂർത്തിയാകാത്ത 6 ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു

By

Published : Dec 27, 2021, 11:48 AM IST

ബെംഗളുരു:ധാർവാഡ് ജില്ലയിൽ 17കാരയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ അറസ്റ്റിൽ. പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആൺകുട്ടികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ ഷഹർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് മാസത്തിലേറെയായി ആൺകുട്ടികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് കണ്ടെത്തി.

പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം റിമാൻഡ് ഹോമിലേക്ക് അയച്ചു. അവരെ കൂടുതൽ ചോദ്യം ചെയ്‌തുവരികയാണ്.

Also Read: രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 578 ആയി

ABOUT THE AUTHOR

...view details