കൊൽകത്ത: ഇന്ത്യയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ മുഖങ്ങൾ പാൽ ക്രീമിൽ വരച്ച് ശ്രദ്ധ നേടുകയാണ് പശ്ചിമ ബംഗാളിലെ ജാൻവി ബസക് എന്ന കോളജ് വിദ്യാർഥിനി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയാണ് ബംഗാൾ സ്വദേശി ജാൻവി ബസക് ശ്രദ്ധ നേടിയത്.
പാൽ ക്രീമിൽ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി വിദ്യാർഥിനി - ജാൻവി ബസക്
സ്വാതന്ത്ര്യസമര സേനാനികളുടെ മുഖങ്ങളാണ് പശ്ചിമ ബംഗാളിലെ ജാൻവി ബസക് എന്ന കോളജ് വിദ്യാർഥിനി പാൽ ക്രീമിൽ വരക്കുന്നത്.
പാൽ ക്രീമിൽ ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി വിദ്യാർഥിനി
ഇതുവരെ എട്ട് വ്യത്യസ്‌ത മുഖങ്ങളാണ് ജാൻവി ബസക് വരച്ചത്. ലോക്ക് ഡൗൺ സമയത്താണ് ഇത്തരത്തിൽ ആശയം ജാൻവി ബസക്കിന് തോന്നിയത്. പരാക്ഷണാർഥം വരച്ചുനോക്കിയ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് നേടാൻ കഴിഞ്ഞതെന്ന് ജാൻവി പറയുന്നു. പെയിൻ്റിങ് പഠിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടി പറയുന്നു.