കേരളം

kerala

ETV Bharat / bharat

"അച്ഛാ ഞാൻ നിങ്ങളുടെ മകളാണ്, ഞാൻ തെറ്റ് ചെയ്യില്ല; കാമുകന്‍റെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കി കാമുകി

കാമുകന്‍ ആത്മഹത്യ ചെയ്‌തതിന് പിന്നാലെ കാമുകിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലായതിനെ തുടര്‍ന്ന് ആത്മഹത്യ കുറിപ്പെഴുതി വച്ച് വിദ്യാര്‍ഥി തൂങ്ങി മരിച്ചു.

Girl friend committed suicide  Hyderabad  കാമുകിയായ വിദ്യാര്‍ഥി ജീവനൊടുക്കി  അച്ഛാ ഞാൻ നിങ്ങളുടെ മകളാണ്  national news updates  latest news in india  latest news in Telangana  suicide news in Telangana  ഗഡ്‌വാലയിലെ ജോഗുലംബ
മരിച്ച ജോഗുലംബ സ്വദേശിനി മേഘലത (20)

By

Published : Nov 16, 2022, 1:00 PM IST

ഹൈദരാബാദ്:കാമുകന്‍ ആത്മഹത്യ ചെയ്‌തതിന് പിന്നാലെ ഒരുമിച്ചുളള ഫോട്ടോ വൈറലായതിനെ തുടര്‍ന്ന് കാമുകിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഗഡ്‌വാലയിലെ ജോഗുലംബ സ്വദേശിനിയായ മേഘലതയാണ്(20) മരിച്ചത്. ചൊവ്വാഴ്‌ചയാണ് മേഘലതയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മേഘലതയും ബന്ധുവായ ശിവകുമാർ (24) എന്ന യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും വീട്ടുകാര്‍ പ്രണയത്തെ നിരസിച്ചു. മാത്രമല്ല മേഘലതയ്ക്ക് വീട്ടില്‍ കല്ല്യാണ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ഇക്കാര്യം അറിഞ്ഞ ശിവകുമാര്‍ നവംബര്‍ ആറിന് ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും 2019ല്‍ ഒരുമിച്ച് നിന്നെടുത്ത ഫോട്ടോ ശിവകുമാറിന്‍റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഫോട്ടോ വൈറലായതോടെ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് മേഘലത തൂങ്ങി മരിച്ചു.

ആത്മഹത്യ കുറിപ്പിന്‍റെ പൂര്‍ണരൂപം:"അച്ഛാ ഞാൻ നിങ്ങളുടെ മകളാണ്, എന്‍റെ ജീവൻ നഷ്‌ടപ്പെട്ടാലും ഞാൻ തെറ്റ് ചെയ്യില്ല, എന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടവരെ വെറുതെ വിടരുത്. അമ്മയേയും അനിയനെയും അനിയത്തിയേയും അച്ഛന്‍ നന്നായി നോക്കണം''.

സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details