കേരളം

kerala

ETV Bharat / bharat

കളിക്കുന്നതിനിടെ കുഴല്‍ കിണറില്‍ വീണു ; അബോധാവസ്ഥയില്‍ പുറത്തെടുക്കപ്പെട്ട 3 വയസുകാരി മരിച്ചു - 3 year old fell Borewell

Girl fell borewell Died : ഗുജറാത്തില്‍ കുഴല്‍ കിണറില്‍ വീണ പെണ്‍കുട്ടി മരിച്ചു

Girl Died In Gujarat  Gujarat Borewell Accident  കുഴല്‍ കിണര്‍ അപകടം  ദേശീയ ദുരന്ത നിവാരണ സേന
Girl Rescued From Borewell In Gujarat And Dies

By PTI

Published : Jan 2, 2024, 11:59 AM IST

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരി മരിച്ചു. ദേവഭൂമി ദ്വാരക ജില്ലയിലെ റാണിലാണ് സംഭവം. തിങ്കളാഴ്‌ച (ജനുവരി 1) ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് കുട്ടി അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീണത്. വീടിന് പുറത്ത് കളിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.

30 അടി താഴ്‌ചയിലേക്കാണ് കുട്ടി വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട കുടുംബം പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം (Girl Fell Into Borewell Dies).

ഉച്ചയ്ക്ക്‌ ആരംഭിച്ച് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രാത്രി 9.50 ഓടെയാണ് കുഞ്ഞിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ ഉടന്‍ തന്നെ ജാം ഖംഭാലിയയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും (Girl Died In Gujarat).

ഡെപ്യൂട്ടി കലക്‌ടറുടെ പ്രതികരണം:കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീണതെന്ന് ഡെപ്യൂട്ടി കലക്‌ടര്‍ എച്ച് ബി ഭഗോറ പറഞ്ഞു. സംഭവത്തിന് പിന്നാലെ എന്‍ഡിആര്‍ഫും പൊലീസും സൈന്യവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ പുറത്തെടുക്കുമ്പോള്‍ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും എച്ച്ബി ഭഗോറ പറഞ്ഞു.

എന്‍ഡിആര്‍എഫ് പ്രതികരണം:കഴിവതും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സംഘം ശ്രമം നടത്തിയെന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടിയുടെ കൈ കയറുകൊണ്ട് ബന്ധിച്ച് എല്‍ ആകൃതിയിലുള്ള കൊളുത്ത് ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനായി സമാന്തര കുഴിയെടുക്കലും നടത്തിയിരുന്നുവെന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മധ്യപ്രദേശിലും സമാന സംഭവം :അടുത്തിടെ മധ്യപ്രദേശിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സെഹോര്‍ ജില്ലയിലാണ് അപകടമുണ്ടായത്. മുഗ്‌വായി ഗ്രാമത്തിലെ സൃഷ്‌ടി കുഷ്‌വാഹ എന്ന മൂന്ന് വയസുകാരിയാണ് അപകടത്തില്‍പ്പെട്ടത്.

Also read:മധ്യപ്രദേശില്‍ തുറന്നുവച്ച 300 അടി താഴ്‌ചയുള്ള കുഴല്‍ കിണറില്‍ മൂന്നര വയസുകാരി വീണു; രക്ഷപ്രവര്‍ത്തനം ഊര്‍ജിതം

ഉച്ചയ്ക്ക്‌ ഒരു മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി കാല്‍ വഴുതി തുറന്നുവച്ച കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റില്‍ വീണ കുഞ്ഞ് 100 അടി താഴ്‌ചയില്‍ കുടുങ്ങുകയായിരുന്നു. കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി അടക്കമുള്ളവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്.

ABOUT THE AUTHOR

...view details