കേരളം

kerala

ETV Bharat / bharat

പ്രാർത്ഥനകൾ വിഫലമായി; കുഴൽക്കിണറിൽ നിന്ന് ജീവനോടെ പുറത്തെടുത്ത അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

Madhyapradesh Borewell Accident : വിദഗ്‌ധ സംഘം 25 അടിയോളം താഴ്‌ചയിൽ സമാന്തരമായി കുഴിയെടുത്ത് പെൺകുട്ടിയുടെ അടുത്തെത്തി. തുടര്‍ന്ന് രണ്ട് കുഴികളും ബന്ധിപ്പിച്ച ശേഷം കുട്ടിയെ ജീവനോടെ പുറത്തെടുത്തു. എന്നാല്‍ പിന്നീട് കുട്ടി മരിച്ചത് എല്ലാവരെയും കണ്ണീരിലാഴ്‌ത്തി.

Dies During Treatment After Rescue From Borewell  Rescued From Borewell In Rajgarh  അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം  Madhyapradesh Borewell Accident  രാജ്‌ഗഡ് കുഴൽക്കിണർ അപകടം  മധ്യപ്രദേശ് കുഴൽക്കിണർ അപകടം  കുഴൽകിണർ അപകടം  Borewell Accident  Madhyapradesh Borewell Accident
Girl Dies During Treatment After Rescue From Borewell

By ETV Bharat Kerala Team

Published : Dec 6, 2023, 5:21 PM IST

രാജ്‌ഗഡ്: മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ അഞ്ചുവയസുകാരി മരിച്ചു (Girl Dies During Treatment After Rescue From Borewell). രാജ്‌ഗഡ് ജില്ലയിലെ പിപ്ലിയ രസോദ (Pipliya Rasoda) ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണ മഹി എന്ന പെൺകുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. കുഴൽക്കിണറിൽ നിന്ന് രക്ഷിച്ചതിനുശേഷം ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

ഇന്നലെ (ചൊവ്വ) വൈകിട്ട് വീടിനുസമീപം കളിക്കുന്നതിനിടെയാണ് മഹി കുഴൽക്കിണറിൽ വീണത്. പിന്നീട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെ 2.45 നാണ് കുട്ടിയെ ജീവനോടെ പുറത്തെടുക്കാനായത്. ഉടൻ തന്നെ പാച്ചോറിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി. തുടർന്ന് 70 കിലോമീറ്റർ അകലെയുള്ള ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടെ മരിക്കുകയായിരുന്നു.

വിദഗ്‌ധ സംഘം 25 അടിയോളം താഴ്‌ചയിൽ സമാന്തരമായി കുഴിയെടുത്ത് പെൺകുട്ടിയുടെ അടുത്തെത്തി. തുടര്‍ന്ന് രണ്ട് കുഴികളും ബന്ധിപ്പിച്ച ശേഷമാണ് അവളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതെന്ന് രാജ്‌ഗഡ് എസ്‌പി ധർമ്മരാജ് മീണ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരാണ് രക്ഷാ ദൗത്യം നടത്തിയതെന്നും എസ്‌പി പറഞ്ഞു.

മഹി വീണ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മോഹന്‍ ശര്‍മയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ കലക്‌ടർ ഹര്‍ഷ് ദീക്ഷിതാണ് രക്ഷാ പ്രവർത്തനം ഏകോപിപ്പിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംഭവസ്ഥലത്തേക്ക് സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും, ദേശീയ ദുരന്ത നിവാരണ സേനയുടെയും ടീമുകളെ അയക്കാൻ നിർദ്ദേശിച്ചിരുന്നു.

Also Read:15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ പുലിയെ സാഹസികമായി രക്ഷപ്പെടുത്തി: വീഡിയോ കാണാം

വയോധികയ്ക്ക് ദാരുണാന്ത്യം:കഴിഞ്ഞ മാസം (നവംബർ)ഒഡിഷയിലെ സുബർണപൂർ (സോനേപൂര്‍) ജില്ലയിലെ കൈൻഫുല ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ ദുഖി നായിക് എന്ന 80 കാരി മരിച്ചിരുന്നു. 20 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ വയോധികയെ അഗ്നിശമന സേനയും ഒഡിഷ ദുരന്ത നിവാരണ ദ്രുതകര്‍മ സേനയും ഏറെ സാഹസികമായി രക്ഷപ്പെടുത്തി. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നവംബർ 13 ന് ചൂലുണ്ടാക്കാനുള്ള പുല്ല് ശേഖരിക്കാന്‍ ഇറങ്ങിയതായിരുന്നു ദുഖി നായിക്. ഇതിനിടെ ഇവര്‍ അബദ്ധത്തില്‍ കുഴല്‍ കിണറിലേക്ക് വഴുതി വീഴുകയായിരുന്നു. പിറ്റേന്ന് രാവിലെ കിണറ്റിൽനിന്ന് ശബ്‌ദം കേട്ടതോടെയാണ് അതിനകത്ത് ആൾ കുടുങ്ങിയതായി വീട്ടുകാർ മനസിലാക്കുന്നത്.

ഓടിക്കൂടിയവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സോനേപൂര്‍ ഫയര്‍ ആന്‍റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ദുരന്ത നിവാരണ ദ്രുതകര്‍മ സേനയും രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി. 10 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ദുഖി നായികിനെ സംഘം പുറത്തെത്തിച്ചു. ഉടന്‍ തന്നെ സുബർണപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read:കുഴല്‍ക്കിണര്‍ അപകടം ആവര്‍ത്തിക്കാതിരിക്കാൻ, പാലിക്കപ്പെടേണ്ടതും നടപ്പിലാക്കേണ്ടതും

ABOUT THE AUTHOR

...view details