മംഗലാപുരം (കർണാടക) : കർട്ടൻ ഘടിപ്പിക്കുന്നതിനിടെ ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ നിന്ന് താഴെ വീണ് 15കാരിക്ക് ദാരുണാന്ത്യം. മംഗലാപുരം സ്വദേശി ഇംതിയാസിന്‍റെ മകൾ സെഹർ ഇംതിയാസ് ആണ് അഞ്ചാം നിലയിൽ നിന്ന് താഴെവീണ് മരിച്ചത്. വിശ്വാസ് ക്രൗൺ അപ്പാർട്ട്മെന്‍റിൽ ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം.
കർട്ടൻ ഘടിപ്പിക്കുന്നതിനിടെ അഞ്ചാം നിലയിൽ നിന്ന് താഴേക്കുപതിച്ചു ; 15കാരിക്ക് ദാരുണാന്ത്യം - പെൺകുട്ടി അഞ്ചാം നിലയിൽ നിന്ന് താഴെ വീണ് മരിച്ചു
കസേരയിൽ നിന്നുകൊണ്ട് ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ കർട്ടൺ ഘടിപ്പിക്കുന്നതിനിടെ നില തെറ്റി കുട്ടി താഴേക്ക് പതിക്കുകയായിരുന്നു
കർട്ടൻ ഘടിപ്പിക്കുന്നതിനിടെ അഞ്ചാം നിലയിൽ നിന്ന് താഴെ വീണു; 15കാരിക്ക് ദാരുണാന്ത്യം
കസേരയിൽ നിന്നുകൊണ്ട് ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ കർട്ടൺ ഘടിപ്പിക്കുന്നതിനിടെ നിയന്ത്രണം തെറ്റി കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിജൈയിലെ ലൂർദ്‌സ് സെൻട്രൽ സ്‌കൂളിൽ 10-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സെഹർ. സംഭവത്തിൽ മംഗലാപുരം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.