കേരളം

kerala

ETV Bharat / bharat

തെരുവു നായ്‌ക്കള്‍ തുരത്തി, ഭയന്ന് ഓടുന്നതിനിടെ കിണറ്റില്‍ വീണ് 15കാരി മരിച്ചു - തെരുവു നായ്‌ക്കള്‍ തുരത്തിയ പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു

പൂജക്കുള്ള പൂ പറിക്കാനായി പോയപ്പോഴാണ് കുട്ടികളെ തെരുവുനായ്‌ക്കള്‍ തുരത്തിയത്. രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും നില ഗുരുതരമാണ്

Dogs ran... 3 children fell in the well  1 died: Went To Pluck Flowers For Worship In Begusarai  girl died on well at Bihar  തെരുവു നായ്‌ക്കള്‍ തുരത്തി ഓടിക്കുന്നതിനിടെ കിണറ്റില്‍ വീണ് 15കാരി മരിച്ചു  തെരുവു നായ്‌ക്കള്‍ തുരത്തിയ പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു  കിണറ്റില്‍ വീണ് മരണം
തെരുവു നായ്‌ക്കള്‍ തുരത്തി, ഭയന്ന് ഓടുന്നതിനിടെ കിണറ്റില്‍ വീണ് 15കാരി മരിച്ചു

By

Published : Jul 25, 2022, 9:43 PM IST

ബഗുസാരായി (ബിഹാര്‍): തെരുവ് നായ്‌ക്കളെ കണ്ട് ഭയന്ന് ഓടുന്നതിനിടെ കിണറ്റില്‍ വീണ 15കാരി മരിച്ചു. ബഗുസാരായിസലെ പഹസര ഗ്രാമത്തിലാണ് സംഭവം. സന്തോഷ് തന്തിയുടെ മകള്‍ നീലം കുമാരിയാണ് മരിച്ചത്.

കിണറ്റില്‍ വീണ് 15കാരി മരിച്ചു

നീലത്തിനൊപ്പം കിണറ്റില്‍ വീണ റീത കുമാരി, രാംപ്രീത് കുമാര്‍ എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരുടെയും നില ഗുരുതരമാണ്. കുട്ടികള്‍ കിണറ്റില്‍ വീഴുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും നീലത്തിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

പൂജക്കുള്ള പൂ പറിക്കാനായി പോയതായിരുന്നു മൂന്നുപേരും. വഴിയില്‍ വച്ച് തെരുവ് നായ്‌ക്കള്‍ ഇവരെ ഓടിച്ചു. നായ്‌ക്കളില്‍ നിന്ന് രക്ഷപ്പെടാനായി മൂവരും ഓടുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. നവകോത്തി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ABOUT THE AUTHOR

...view details