അമരാവതി:ആന്ധ്രയില്‍ സാരി കഴുത്തില്‍ കുരുങ്ങി ബാലിക മരിച്ചു. ചിറ്റൂരിലെ ചിന്നഗോപാനപ്പല്ലേയില്‍ വീട്ടില്‍ കളിക്കുന്നതിനിടെയാണ് ശ്വേതയെന്ന ഒമ്പതുകാരി മരണപ്പെട്ടത്. തൊഴിലാളികളായ മൂര്‍ത്തിയുടെയും രമ്യയുടെയും നാല് പെണ്‍മക്കളില്‍ മൂത്തവളാണ് മരിച്ച ശ്വേത (9) . നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌കൂളില്‍ നിന്നും വീട്ടിലെത്തി കളിക്കുന്നതിനിടെയാണ് അപകടം. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി ബാലിക മരിച്ചു - andhrapradesh latest news
ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നാലാം ക്ലാസുകാരിയായ ശ്വേതയെന്ന ബാലികയാണ് വീട്ടില്‍ കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി മരിച്ചത്.
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി ബാലിക മരിച്ചു
ബെംഗളൂരില്‍ ജോലി ചെയ്യുകയാണ് ശ്വേതയുടെ പിതാവ് മൂര്‍ത്തി. അമ്മ രമ്യ കുപ്പത്തെ വ്യവസായ കേന്ദ്രത്തിലും ജോലി ചെയ്‌തു വരികയാണ്. മുത്തശ്ശനൊപ്പമാണ് കുട്ടികള്‍ താമസിച്ചിരുന്നത്.