ലഖ്‌നൗ :അയല്‍വാസിയുടെ വസ്‌ത്രം മോഷ്‌ടിച്ചെന്നാരോപിച്ചതില്‍ മനംനൊന്ത് ഉത്തര്‍പ്രദേശില്‍ 14കാരി ജീവനൊടുക്കി. കൗശാംബി കരാരി നിവാസിയായ അനാമികയാണ് മരിച്ചത്. ഇന്ന് (ഒക്‌ടോബര്‍ 3) രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് അനാമിക ജീവനൊടുക്കിയത് (Girl Committed Suicide).
കരാരി സ്വദേശിയായ കര്‍ഷകന്‍ നകുലിന്‍റെ മകളാണ് അനാമിക. ഏഴ് വര്‍ഷം മുമ്പ് അനാമികയുടെ അമ്മ മരിച്ചു. തുടര്‍ന്ന് മറ്റൊരു യുവതിയെ നകുല്‍ വിവാഹം ചെയ്‌തു. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് അനാമികയെ നിരന്തരം മര്‍ദനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സമര്‍ ബഹദൂര്‍ സിങ് പറഞ്ഞു.