ജയ്പൂര്‍: ഇൻഡിഗോ വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകിയ സ്ത്രീ കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റിനായി വലയുന്നു. ബെംഗളൂരുവിൽ നിന്ന് ജയ്പൂരിലേക്കുള്ള വിമാനത്തിലാണ് സ്ത്രീ കുഞ്ഞിന് ജന്മം നൽകിയത്. നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ (എൻഡബ്ല്യുആർ) പോസ്റ്റുചെയ്ത സുഭാന നസീറാണ് യുവതിക്ക് ആവശ്യമായ വൈദ്യസഹായം നൽകിയത്.
വിമാനത്തില്‍ ജനിച്ച കുഞ്ഞിന്‍റെ ജനന സര്‍ട്ടിഫിക്കറ്റിനായി അലഞ്ഞ് മാതാപിതാക്കള്‍ - കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടി മാതാപിതാക്കൾ
ബെംഗളൂരുവിൽ നിന്ന് ജയ്പൂരിലേക്കുള്ള വിമാനത്തിലാണ് സ്ത്രീ കുഞ്ഞിന് ജന്മം നൽകുന്നത്
കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടി മാതാപിതാക്കൾ
എന്നാൽ ഇപ്പോൾ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനായി മാതാപിതാക്കൾ വിവിധ ആശുപത്രികൾ സന്ദർശിക്കുകയാണ്. എട്ട് മാസം ഗർഭിണിയായ ഭാര്യയോടൊപ്പം മാർച്ച് 17നാണ് താന്‍ വിമാനത്തിൽ യാത്ര ചെയ്തതത്. പിതാവിന്‍റെ ആരോഗ്യനില മോശമായതുകൊണ്ടാണ് അടിയന്തര യാത്ര നടത്തിയതെന്നും യുവതിയുടെ ഭർത്താവ് ഭൈരോ സിങ് പറഞ്ഞു. ഇക്കാര്യത്തിൽ സഹായത്തിനായി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം അവർ സമ്മതിക്കുകയും പിന്നീട് സഹായം നിരസിക്കുകയായുമായിരുന്നെന്ന് സിങ് പറയുന്നു.