അഹമ്മദാബാദ് :തന്‍റെജാതി സർട്ടിഫിക്കറ്റിൽ ജാതിയോ മതമോ പരാമര്‍ശിക്കരുതെന്ന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് സൂറത്ത് സ്വദേശിനി കാജൽ മഞ്ജുള ഗുജറാത്ത് ഹൈക്കോടതിയില്‍. രാജ്ഗോർ ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള യുവതി, തനിക്ക് ജാതിയോ മതമോ ഇല്ലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതാദ്യമാണ് ഇത്തരമൊരു സംഭവം. ജാതിപരമായുള്ള തന്‍റെ സ്വത്വം ഇല്ലാതാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമാണിതെന്ന് കാജൽ പറയുന്നു. വിവേചനപരമായ ജാതി വ്യവസ്ഥ ഭാവിയിൽ നിരവധി ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകനായ ധർമേഷ് ഗുർജാർ കോടതിയിൽ പറഞ്ഞു.