വെള്ളൂർ: തമിഴ്‌നാട്ടിലെ വെള്ളൂരിൽ കറങ്ങിക്കൊണ്ടിരുന്ന ആകാശ ഊഞ്ഞാൽ (ജയന്‍റ് വീൽ) താഴേക്ക് ചരിഞ്ഞു. വെള്ളൂരിലെ പാലക്കുപ്പം ഗ്രാമത്തിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ആകാശ ഊഞ്ഞാലാണ് തൂണുകൾ ഒടിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞത്. അപകട സമയത്ത് 20ഓളം പേർ ആകാശ ഊഞ്ഞാലിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.
വീഡിയോ: കളി കൈവിട്ടു, കറങ്ങിക്കൊണ്ടിരുന്ന ജയന്‍റ് വീല്‍ ചരിഞ്ഞ് അപകടം - കറങ്ങിക്കൊണ്ടിരുന്ന ജെയിന്‍റ് വീൽ ഒരു വശത്തേക്ക് ചരിഞ്ഞുർ
വെള്ളൂരിലെ പാലക്കുപ്പം ഗ്രാമത്തിൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ജയന്‍റ് വീലാണ് തൂണുകൾ ഒടിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞത്.
![വീഡിയോ: കളി കൈവിട്ടു, കറങ്ങിക്കൊണ്ടിരുന്ന ജയന്‍റ് വീല്‍ ചരിഞ്ഞ് അപകടം Giant wheel crashes with riders on board at an exhibition in Vellur Giant wheel accident in tamilnadu ജെയിന്‍റ് വീൽ അപകടം വെള്ളൂരിൽ ജെയിന്‍റ് വീൽ താഴേക്ക് ചരിഞ്ഞു ആകാശ ഊഞ്ഞാൽ അപകടം കറങ്ങിക്കൊണ്ടിരുന്ന ജെയിന്‍റ് വീൽ ഒരു വശത്തേക്ക് ചരിഞ്ഞുർ തമിഴ്‌നാട്ടിൽ ജെയിന്‍റ് വീൽ അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15498690-thumbnail-3x2-gaint.jpg)
വീഡിയോ: കറങ്ങിക്കൊണ്ടിരുന്ന ജെയിന്‍റ് വീലിന്‍റെ തൂണുകൾ ഒടിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞു; ഒഴിവായത് വൻ അപകടം
വീഡിയോ: കറങ്ങിക്കൊണ്ടിരുന്ന ജെയിന്‍റ് വീലിന്‍റെ തൂണുകൾ ഒടിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞു; ഒഴിവായത് വൻ അപകടം
തൂണുകൾ ഒടിഞ്ഞ് ഒരു വശത്തേക്ക് ചരിഞ്ഞെങ്കിലും നിലത്തേക്ക് വീഴാത്തതിനാലാണ് ഊഞ്ഞാലിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ചക്രത്തിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് താഴേക്കിറക്കി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.