കൊയമ്പത്തൂർ: കോയമ്പത്തൂരിൽ 86 കിലോഗ്രാം ഭാരമുള്ള ഭീമൻ മത്സ്യം കൗതുകമായി. ചൊവ്വാഴ്ച രാവിലെ മംഗളൂരുവിൽ നിന്ന് രാമനാഥപുരത്തെത്തിച്ച ട്യൂണ എന്ന മത്സ്യം അഞ്ചിലധികം പേർ ചേർന്നാണ് വണ്ടിയിൽ നിന്ന് ഇറക്കിയത്.
കോയമ്പത്തൂരിൽ 86 കിലോഗ്രാം ഭാരമുള്ള ഭീമൻ മത്സ്യം കബീർ എന്ന മത്സ്യവ്യാപാരിയുടെ കടയിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. വൃത്തിയാക്കിയ ശേഷം മത്സ്യം ഒരു കിലോ 250 രൂപ എന്ന നിരക്കിൽ വിൽപന നടത്തി.
ALSO READ: Sabarimala Pilgrimage ശബരിമലയില്‍ നിയന്ത്രണങ്ങൾ: ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദേവസ്വം ബോര്‍ഡിന്‍റെ കത്ത്
കേരളത്തിൽ നിന്ന് 56 കിലോ ഭാരമുള്ള മത്സ്യം ഏതാനും മാസങ്ങൾക്ക് മുമ്പ് കബീറിന്‍റെ കടയിൽ എത്തിയതും കൗതുകമായിരുന്നു. കബീർ ഈ ഭീമൻ മത്സ്യങ്ങളെ ലേലത്തിൽ വാങ്ങിയതാണ്. കൂറ്റൻ മത്സ്യത്തെ കാണാനും ദൃശ്യങ്ങൾ പകർത്താനുമായി സമീപ പ്രദേശങ്ങളിലുള്ളവർ കടയിലെത്തിയിരുന്നു.