ശ്രീനഗര്‍ :ജമ്മു കശ്‌മീരില്‍ പുതുതായി രൂപം കൊണ്ട ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ ചെയര്‍മാനായി മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെ തെരഞ്ഞെടുത്തു. ജമ്മുവിലും ശ്രീനഗറിലും ചേര്‍ന്ന സ്ഥാപക അംഗങ്ങളുടെ സെഷനിലാണ് പ്രമേയം പാസാക്കിയത്. ഗുലാം നബി ആസാദിനെ ചെയര്‍മാനായി തെരഞ്ഞെടുക്കുവാനുള്ള തീരുമാനം പാര്‍ട്ടി അംഗങ്ങള്‍ ഐകകണ്‌ഠേന പാസാക്കുകയായിരുന്നുവെന്ന് നേതാക്കള്‍ അറിയിച്ചു.
ഗുലാംനബി ഇനി ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി ചെയര്‍മാന്‍ - ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി ഗുലാം നബി ആസാദ്
ജമ്മു കശ്‌മീരില്‍ പുതുതായി രൂപം കൊണ്ട ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ ചെയര്‍മാനായി മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു
ഓഗസ്‌റ്റ് 26ന് തന്‍റെ 76-ാം വയസിലാണ് ആസാദ് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് സെപ്‌റ്റംബർ 26ന് ജമ്മു കശ്‌മീരില്‍, കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രിമാര്‍, മുന്‍ സാമാജികര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ആസാദ് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിക്ക് രൂപം നല്‍കി. മുന്‍ ഉപമുഖ്യമന്ത്രി താര ചന്ദ്, മുന്‍ മന്ത്രി പീര്‍സാദ മൊഹമ്മദ് സെയ്‌ദ്, താജ് മൊഹിയുദ്ദീന്‍, ജിഎം സരൂരി, ആര്‍എസ് ചിബ്, ജുഗല്‍ കിശോര്‍, മജീദ് വാണി, മനോഹര്‍ ലാല്‍ ശര്‍മ എന്നിവരാണ് ഗുലാം നബി ആസാദിന്‍റെ ഒപ്പം ചേര്‍ന്നത്.