അഭിഷേക് ബച്ചന്‍ (Abhishek Bachchan), സയാമി ഖേര്‍ (Saiyami Kher) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആർ ബാൽക്കി (R Balki) സംവിധാനം ചെയ്‌ത സ്‌പോർട്‌സ് ഡ്രാമയാണ് 'ഘൂമര്‍' (Ghoomer). ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും 'ഘൂമറി'ന് ബോക്‌സ് ഓഫിസില്‍ തിളങ്ങാനായില്ല.
സണ്ണി ഡിയോളിന്‍റെ (Sunny Deol) 'ഗദര്‍ 2' തരംഗത്തിനിടെ ഓഗസ്‌റ്റ് 18ന് തിയേറ്ററുകളില്‍ എത്തിയ 'ഘൂമറി'ന് തിയേറ്ററുകളില്‍ കൂടുതല്‍ പ്രേക്ഷകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദര്‍ശന ദിനത്തില്‍ 85 ലക്ഷം രൂപയാണ് 'ഘൂമര്‍' നേടിയത്. നിരാശാജനകമായ ഓപ്പണിങ്ങിന് ശേഷം രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 1.2 കോടി രൂപ മാത്രമാണ് ചിത്രം സ്വന്തമാക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ട് ദിവസം കൊണ്ട് ആകെ രണ്ട് കോടി രൂപ മാത്രമാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്.
ഓഗസ്‌റ്റ് 11ന് റിലീസായ സണ്ണി ഡിയോളിന്‍റെ 'ഗദര്‍ 2', അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2' എന്നീ സിനിമകളുടെ ബോക്‌സോഫിസ് കലക്ഷന് മുന്നില്‍ അക്ഷയ് കുമാര്‍ (Akshay Kumar) ചിത്രം മുട്ടുമടക്കുകയായിരുന്നു. 'ഗദർ 2' ഇന്ത്യയിൽ നിന്നും 336.13 കോടി രൂപയും ആഗോളതലത്തില്‍ 395.1 കോടി രൂപയുമാണ് ചിത്രം ഇതുവരെ കലക്‌ട് ചെയ്‌തത്.
അതേസമയം അക്ഷയ് കുമാര്‍ - പങ്കജ് ത്രിപാഠി (Pankaj Tripathi) ചിത്രം ഓ മൈ ഗോഡ് 2 (OMG 2) ഒമ്പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. രജനികാന്തിന്‍റെ (Rajinikanth) ജയിലര്‍ (Jailer) റിലീസിന്‍റെ രണ്ടാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ 400 കോടിയിലധികം രൂപയും നേടി.